Skip to main content
ജക്കാര്‍ത്ത

 

ഇന്തോനേഷ്യയില്‍ തൊഴിലാളികള്‍ വേതനവര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്കില്‍. 50 ശതമാനം വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് ഏതാണ്ട് 20 ലക്ഷത്തിലേറെ ഫാക്ടറി തൊഴിലാളികള്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദേശവ്യാപകമായി പണിമുടക്ക് നടത്തുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. വേതനവര്‍ധനവ് ആവശ്യപ്പെട്ടും കരാര്‍ സമ്പ്രദായത്തിനുമെതിരെയാണ് സമരം. 

 

പണിമുടക്കിയ തൊഴിലാളികള്‍ പ്രധാന നഗരങ്ങളില്‍ വന്‍റാലികള്‍ സംഘടിപ്പിച്ചു. ഒരു വര്‍ഷത്തെ കരാറില്‍ കമ്പനി തൊഴിലാളികളെ താല്‍ക്കാലികമായി വാടകക്കെടുക്കുന്ന നിയമം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു മാസമായി കൃത്യമായ ശമ്പളം ലഭിക്കുന്നില്ലെന്നും പെട്രോള്‍ ഉല്‍പ്പന്നങ്ങളുള്‍പ്പടെയുള്ളവയുടെ വിലവര്‍ധനവ് താങ്ങാന്‍ കഴിയുന്നതിലപ്പുറമാണെന്നും തൊഴിലാളികള്‍ പറഞ്ഞു. 200 ഡോളറാണ് രാജ്യത്തെ ശരാശരി വേതനം.

 

തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന വാടകയ്ക്കെടുക്കല്‍ സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് ഇന്തോനേഷ്യന്‍ ഭരണഘടനാ കോടതി ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.