Skip to main content
ദോഹ

ഖത്തര്‍ അമീര്‍ ഷെയ്ഖ്‌ ഹമദ് ബിന്‍ ഖലീഫ അല്‍-താനി അധികാരമൊഴിയുന്നു. മകനും ഡപ്യൂട്ടി അമീറും കിരീടാവകാശിയുമായ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍-താനിയായിരിക്കും പുതിയ ഭരണാധികാരി. സിറിയന്‍ പ്രശ്നത്തിലും യു.എസ്-അഫ്ഗാന്‍ താലിബാന്‍ ചര്‍ച്ചയിലും ഖത്തര്‍ മധ്യസ്ഥത വഹിക്കുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് പ്രഖ്യാപനം.

 

1995-ലാണ് തന്റെ അച്ഛനെ അട്ടിമറിച്ചാണ് ഖത്തര്‍ ഭരണാധികാരിയായി ഷെയ്ഖ്‌ ഹമദ് ബിന്‍ ഖലീഫ അല്‍-താനി അധികാരത്തില്‍ വന്നത്. 1977 മുതല്‍ 1995 വരെ രാജ്യത്തിന്റെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയും കൂടിയായിരുന്നു ഷെയ്ഖ്‌ ഹമദ്1980-കളില്‍ ഷെയ്ഖ്‌ ഹമദ് രൂപം നല്‍കിയ ആസൂത്രണ ഉന്നതാധികാര സമിതിയാണ് പിന്നീട് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കിയത്. 

 

ഇത് ഒരു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണെന്നും ഒരു യുവനേതാവിന്റെ കീഴിലായിരിക്കും രാജ്യം ഇനി മുന്‍പോട്ട് പോവുകയെന്നും ഷെയ്ഖ്‌ ഹമദ് രാജ്യത്തെ അഭിസംഭോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. അധികാരമേല്ക്കുന്നതോടെ അറബ് രാജ്യങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാകും ഫ്രാന്‍സിലെ പാരിസ് സെയന്റ് ജര്‍മന്‍ ഫുട്ബാള്‍ ക്ലബ് ഉടമ കൂടിയായ ഷെയ്ഖ്‌ തമീം.