Skip to main content

വാഷിംഗ്‌ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും സഖ്യസേനയെ പിന്‍വലിക്കുന്ന അടുത്ത വര്‍ഷം സൈനിക സഖ്യമായ നാറ്റോ ഉച്ചകോടി ചേരുമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും നാറ്റോ ജനറല്‍ സെക്രട്ടറി ആന്‍ഡ്രസ് ഫോഗ് റാസ്മുസെന്നും അറിയിച്ചു. വെള്ളിയാഴ്ച വൈറ്റ് ഹൌസില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം .

 

യു.എസ് നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനിക നടപടി 2014-ല്‍ അവസാനിപ്പിക്കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, അഫ്ഗാന്‍ സേനക്ക് പരിശീലനവും സഹായവും നല്‍കാന്‍ പരിമിതമായ സൈന്യത്തെ നിലനിര്‍ത്തുമെന്ന് രാസ്മുസെന്‍ അറിയിച്ചു.

 

സേനാ പിന്മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് ഉച്ചകോടി ചേരുന്നത്. സമയവും സ്ഥലവും തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ നാറ്റോ ഉച്ചകോടി നടന്നത്  2012 മെയില്‍ ചിക്കാഗോയില്‍ വച്ചായിരുന്നു.