Skip to main content
ബാഗ്ദാദ്

വംശീയ കലാപം തുടരുന്ന ഇറാഖില്‍ കുടുങ്ങിയ 16 ഇന്ത്യക്കാരെ രക്ഷപെടുത്തി. ബെയ്ജിങ്ങില്‍ നിന്ന് എട്ട് പേരെയും അന്ബാദില്‍ നിന്ന് എട്ട് പേരെയുമാണ്‌ രക്ഷപെടുത്തിയത്. ഇവരെ വിമാനത്തില്‍ ബാഗ്ദാദില്‍ എത്തിച്ചു. ഇറാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

 

യോഗം പ്രശ്നം സമഗ്രമായി വിലയിരുത്തിയതായി വിദേശകാര്യ വക്താവ് സെയദ് അക്ബറുദ്ദീൻ പറഞ്ഞു. ലഭിച്ച എല്ലാ വിവരങ്ങളും വിശദമായി ചർച്ച ചെയ്തു. മൊസൂളിന് സമീപം വച്ച് തട്ടിക്കൊണ്ടു പോകപ്പെട്ട നിർമ്മാണത്തൊഴിലാളികൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. ഇറാഖില്‍ തടവുകാരായി പിടിക്കപ്പെട്ട 40 ഇന്ത്യന്‍ നിര്മ്മാ ണ തൊഴിലാളികളില്‍ ഒരാള്‍ രക്ഷപ്പെട്ട് വടക്കന്‍ നഗരമായ എര്ബിലില്‍ സുരക്ഷിതനായി എത്തിയിട്ടുണ്ടെന്നും സെയദ് അക്ബറുദ്ദീൻ അറിയിച്ചു.

 

അല്‍-ക്വൈയ്ദ ആഭിമുഖ്യമുള്ള സുന്നി തീവ്രവാദ സംഘടന ഐ.എസ്.ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്ഡ്.‌ അല്‍-ഷാം, ഇസ്ലാമിക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്ഡ് സിറിയ, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്ഡ്മ‌ ദ ലെവാന്റ് (ഐ.എസ്.ഇ.എല്‍) എന്നീ പേരുകളില്‍ സംഘടന അറിയപ്പെടുന്നു) .ഈ മാസമാദ്യം ഇറാഖിന്റെ വടക്കന്‍ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുകയും തലസ്ഥാനമായ ബാഗ്ദാദിന് നേരെ ആക്രമണം തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യന്‍ തൊഴിലാളികളെ തടവില്‍ ആക്കിയിരിക്കുന്നതും ഐ.എസ്.ഐ.എസിന്റെ പ്രവര്ത്തകരാണ്.