Skip to main content
ന്യൂഡല്‍ഹി

narendra modiഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയായി തിങ്കളാഴ്ച വൈകിട്ട് അധികാരമേറ്റ നരേന്ദ്ര മോദിയ്ക്ക് ഇന്ന്‍ തിരക്കിട്ട പരിപാടികള്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സാര്‍ക്ക് രാഷ്ട്രനേതാക്കളുമായി മോദി ഇന്ന്‍ പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫുമായുള്ള മോദിയുടെ കൂടിക്കാഴ്ചയാണ് ഇതില്‍ ശ്രദ്ധാകേന്ദ്രം. വൈകിട്ട് പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ചേരും.

 

മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് പ്രധാനമന്ത്രി കാര്യാലയത്തില്‍ മോദിയുടെ ആദ്യദിനം തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ - പൊതുജന പരാതി പരിഹാരം - പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം എന്നീ വകുപ്പുകളും എല്ലാ പ്രധാന നയപരമായ വിഷയങ്ങളും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാത്ത എല്ലാ വകുപ്പുകളും പ്രധാനമന്ത്രിയുടെ ചുമതലയിലാണ്.

 

ആഭ്യന്തര വകുപ്പ് രാജ്നാഥ് സിങ്ങും ധനകാര്യ, പ്രതിരോധ വകുപ്പുകള്‍ അരുണ്‍ ജെയ്റ്റ്ലിയും വിദേശകാര്യ വകുപ്പ് സുഷമ സ്വരാജും കൈകാര്യം ചെയ്യും. ജെയ്റ്റ്ലിയ്ക്ക് കോര്‍പറേറ്റ് കാര്യ വകുപ്പിന്റേയും സുഷമ സ്വരാജിന് പ്രവാസി കാര്യ വകുപ്പിന്റേയും കൂടി ചുമതലയുണ്ട്. ടെലികോം, ഐ.ടി, നിയമ വകുപ്പുകള്‍ രവി ശങ്കര്‍ പ്രസാദ് കൈകാര്യം ചെയ്യും.

 

നഗരവികസനം, ഭവനകാര്യം, നഗര ദാരിദ്ര്യ ലഘൂകരണം, പാര്‍ലിമെന്ററി കാര്യ വകുപ്പുകളുടെ ചുമതല വെങ്കയ്യ നായിഡുവിനാണ്. നിരത്ത് ഗതാഗതം, ദേശീയപാതകള്‍, കപ്പല്‍ ഗതാഗത വകുപ്പുകള്‍ നിതിന്‍ ഗഡ്കരി കൈകാര്യം ചെയ്യും. സദാനന്ദ ഗൌഡയാണ് റെയില്‍വേ മന്ത്രി. അശോക്‌ ഗജപതി രാജുവിനാണ് വ്യോമയാന വകുപ്പിന്റെ ചുമതല.

 

ജലവിഭവം, നദീ വികസനം, ഗംഗ പുനര്‍ജ്ജീവനം എന്നിവ ഉമാ ഭാരതിയുടെ ചുമതലയിലാണ്. നജ്മ ഹെപ്തുള്ളയ്ക്കാണ് ന്യൂനപക്ഷ കാര്യങ്ങളുടെ ചുമതല.  വനിതാ-ശിശു വികസന വകുപ്പാണ് മനേക ഗാന്ധിയ്ക്ക് ലഭിച്ചിരിക്കുന്നത്. സ്മൃതി ഇറാനിയ്ക്ക് മാനവ വിഭവ ശേഷി വകുപ്പിന്റെ ചുമതല ലഭിച്ചു. ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളുടെ ചുമതല വഹിക്കും.

 

ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്, കുടിവെള്ളം, ശുചീകരണം എന്നീ വകുപ്പുകള്‍ ഗോപിനാഥ് മുണ്ടെയുടെ ചുമതലയിലാണ്. ആരോഗ്യ – കുടുംബ ക്ഷേമ വകുപ്പ് ഹര്‍ഷ വര്‍ദ്ധന്‍ കൈകാര്യം ചെയ്യും. താവര്‍ ചന്ദ് ഗെഹ്ലോട്ടിനാണ് സാമൂഹ്യക്ഷേമ വകുപ്പ്. ജുവല്‍ ഒറാമാണ് പട്ടികവര്‍ഗ്ഗ കാര്യ മന്ത്രി.

 

രാധാമോഹന്‍ സിങ്ങിന് കൃഷി വകുപ്പിന്റെ ചുമതല ലഭിച്ചപ്പോള്‍ ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പുകള്‍ രാം വിലാസ് പാസ്വാന്‍ കൈകാര്യം ചെയ്യും. ചെറുകിട വ്യവസായ വകുപ്പ് കല്‍രാജ് മിശ്രയും വന്‍കിട വ്യവസായ വകുപ്പും പൊതുമേഖലാ സ്ഥാപനങ്ങളും അനന്ത് ഗീതെയും കൈകാര്യം ചെയ്യും. രാസ – വളം വകുപ്പുകള്‍ അനന്ത് കുമാറിന്റെ ചുമതലയിലാണ്. ഖനി, ഉരുക്ക്, തൊഴില്‍ മന്ത്രാലയങ്ങളുടെ ചുമതല നരേന്ദ്ര സിങ്ങ് തൊമാറിനാണ്.

 

സഹമന്ത്രിമാരുടെ വകുപ്പുകള്‍ 

 

വി.കെ സിങ്ങ്: വടക്കുകിഴക്കന്‍ പ്രദേശ വികസനം (സ്വതന്ത്ര ചുമതല), വിദേശകാര്യം, പ്രവാസി കാര്യം

 

ഇന്ദ്രജിത്ത് സിങ്ങ് റാവു: ആസൂത്രണം, സ്റ്റാറ്റിസ്റ്റിക്സും പദ്ധതി നിര്‍വ്വഹണവും (സ്വതന്ത്ര ചുമതല), പ്രതിരോധം

 

സന്തോഷ്‌ കുമാര്‍ ഗംഗ്വര്‍: തുണിത്തരം (സ്വതന്ത്ര ചുമതല), പാര്‍ലിമെന്ററി കാര്യം, ജലവിഭവം, നദീ വികസനം, ഗംഗ പുനര്‍ജ്ജീവനം

 

ശ്രീപദ് നായക്: സാംസ്കാരിക കാര്യങ്ങള്‍, ടൂറിസം (സ്വതന്ത്ര ചുമതല)

 

ധര്‍മേന്ദ്ര പ്രധാന്‍: പെട്രോളിയം – പ്രകൃതിവാതകം (സ്വതന്ത്ര ചുമതല)

 

സര്‍ബാനന്ദ സോനോവാള്‍: നൈപുണി വികസനം. സ്വയംസംരംഭകത്വം, യുവജന കാര്യം, കായികം (സ്വതന്ത്ര ചുമതല)

 

പ്രകാശ്‌ ജാവേദ്കര്‍: വിവര പ്രക്ഷേപണം, പരിസ്ഥിതി - വനം - കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതലകള്‍), പാര്‍ലിമെന്ററി കാര്യം

 

പീയുഷ് ഗോയല്‍: ഊര്‍ജം, കല്‍ക്കരി, നവ – പുനരുപയോഗ്യ ഊര്‍ജം (സ്വതന്ത്ര ചുമതലകള്‍)

 

ഡോ. ജീതേന്ദ്ര സിങ്ങ്: ശാസ്ത്രവും സാങ്കേതിക വിദ്യയും, ഭൗമശാസ്ത്രം (സ്വതന്ത്ര ചുമതലകള്‍), പ്രധാനമന്ത്രി കാര്യാലയം, ഉദ്യോഗസ്ഥര്‍ - പൊതുജന പരാതി പരിഹാരം - പെന്‍ഷന്‍, ആണവോര്‍ജം, ബഹിരാകാശം,

 

നിര്‍മല സീതാരാമന്‍: വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല), ധനകാര്യം, കോര്‍പ്പറേറ്റ് കാര്യം

 

ജി.എം സിദ്ധേശ്വര: സിവില്‍ വ്യോമയാനം

 

മനോജ്‌ സിന്‍ഹ: റെയില്‍വേ

 

നിഹാല്‍ ചന്ദ്: രാസ-വളം

 

ഉപേന്ദ്ര കുഷ്വഹ: ഗ്രാമീണ വികസനം, പഞ്ചായത്ത് രാജ്, കുടിവെള്ളം, ശുചീകരണം

 

പൊന്‍ രാധാകൃഷ്ണന്‍: വന്‍കിട വ്യവസായം, പൊതുമേഖലാ സ്ഥാപനങ്ങള്‍

 

കിരെന്‍ റിജു: ആഭ്യന്തരം

 

കൃഷന്‍ പാല്‍: നിരത്ത് ഗതാഗതം, ദേശീയപാതകള്‍, കപ്പല്‍ ഗതാഗതം

 

ഡോ. സഞ്ജീവ് കുമാര്‍ ബല്യന്‍: കൃഷി, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍

 

മന്‍സുഖ്ഭായ് ധന്‍ജിഭായ് വാസവ: പട്ടികവര്‍ഗ്ഗ കാര്യം

 

റാവുസാഹബ് ദാദാറാവു ദാന്‍വെ: ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃ കാര്യം

 

വിഷ്ണു ദിയോ സായ്: ഖനി, ഉരുക്ക്, തൊഴില്‍

 

സുദര്‍ശന്‍ ഭഗത്: സാമൂഹ്യക്ഷമം