Skip to main content
ന്യൂഡല്‍ഹി

bjpലോകസഭാ തെരഞ്ഞെടുപ്പിന് അരങ്ങുയര്‍ത്തി ബി.ജെ.പി തങ്ങളുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡിഷ എന്നീ പ്രധാന സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ നിന്ന്‍ മത്സരിക്കുന്നവരടക്കം 54 പേരെയാണ് പ്രഖ്യാപിച്ചത്. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, ലോകസഭയിലെ പ്രതിപക്ഷ ഉപനേതാവ് ഗോപിനാഥ് മുണ്ടെ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

മഹാരാഷ്ട്രയിലെ നാഗ്പൂറില്‍ നിന്ന്‍ ഗഡ്കരിയും ബീഡില്‍ നിന്ന്‍ മുണ്ടെയും മത്സരിക്കും. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്ന്‍ മത്സരിക്കുന്ന ഗുലാം മുഹമ്മദ്‌ മീറും നൂറാബാഡിയില്‍ നിന്ന്‍ മത്സരിക്കുന്ന മുഷ്താക് അഹമ്മദ് മാലിക്കുമാണ് പട്ടികയിലെ മുസ്ലിം സ്ഥാനാര്‍ഥികള്‍.

 

മാന്ത്രികന്‍ പി.സി. സര്‍ക്കാര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരായ സുജിത് ഘോഷ്, സത്യപാല്‍ സര്‍ക്കാര്‍ എന്നിവര്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളും പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ പട്ടികയില്‍ അണിനിരക്കുന്നു.