Skip to main content
Submitted by Michael Riethmuller on 6 August 2013

നോബല്‍ സമ്മാന ജേതാവും പത്രപ്രവര്‍ത്തകയുമായ തവക്കുല്‍ കര്‍മാന്‍ ഈജിപ്തില്‍ പ്രവേശിക്കുന്നത് സൈനിക ഭരണകൂടം വിലക്കി. ഈജിപ്തിലെ വിമാനത്താവളത്തില്‍ എത്തിയ ഇവരെ വന്ന വിമാനത്തില്‍ത്തന്നെ തിരിച്ചയച്ചു.

 

ഇവരെ എന്തുകൊണ്ട് തിരിച്ചയച്ചു എന്നതിന് വിശദീകരണം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. രാജ്യത്ത് പ്രവേശനം നിഷേധിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ തവക്കുലിന്റെ പേരുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

 

അതേസമയം സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മൂര്‍സിയുടെ അനുയായികള്‍ക്ക് ഇവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഇക്കാരണത്താലാവാം ഇവരെ തിരിച്ചയച്ചതെന്നാണ് സൂചന. അറബ് വസന്തത്തിന്‍റെ മുന്നണിപ്പോരാളിയായ തവക്കുല്‍ അറബ് ലോകത്ത് നൊബേല്‍ പുരസ്കാരം നേടുന്ന ഏക വനിതയാണ്.

Date
Story Image