Skip to main content

 mohanlal- padma bhushan

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പത്മ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍.

 

ജനുവരി മാസം ആദ്യമാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 112 ജേതാക്കളില്‍ 56 പേര്‍ക്കാണ് ഇന്നത്തെ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചത്. നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു.