Skip to main content

 adaar love

വീണ്ടും വൈറലായി ഒരു അഡാര്‍ ലവ്. ചിത്രത്തിന്റെ ടീസറാണ് ഇക്കുറി കാഴ്ചക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ടീസര്‍ വൈറലായി. തമിഴ്, തെലുങ്ക് ഭാഷകളിലെ ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

 

മാണിക്യമലരായ പൂവി എന്ന ഗാനവും അതിലെ കണ്ണിറുക്കല്‍ രംഗവുമാണ് ഒരു അഡാര്‍ ലൗവിനെ ഇത്രയധികം ശ്രദ്ധേയമാക്കിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം  2019ലെ പ്രണയദിനത്തില്‍ (ഫെബ്രുവരി 14ന്) മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.