![]()
കോവിഡ് പ്രതിസന്ധി ഒടുങ്ങാത്ത സാഹചര്യത്തില്‍ അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചു. സംവിധായകനും നിര്‍മ്മാതാവുമായ ജെയിംസ് കാമറൂണാണ് ഈ വിവരം അറിയിച്ചത്. അടുത്ത വര്‍ഷം ഡിസംബര്‍ അവസാനം റിലീസ് പ്രഖ്യാപിച്ച രണ്ടാം ഭാഗം ഇനി 2022 ഡിസംബര്‍ 16-നാകും റിലീസിനെത്തുക.
ഡിസംബറില്‍ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും അതിനിടെയാണ് കോവിഡ് മൂലം എല്ലാം തകിടംമറിഞ്ഞതെന്നും കാമറൂണ്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതില്‍ മറ്റാരെക്കാളും ദുഃഖം എനിക്കാണ്. കാമറൂണ്‍ പറഞ്ഞു.
നിലവില്‍ ന്യൂസിലാന്‍ഡില്‍ സിനിമയുടെ ചിത്രീകരണം തുടരുകയാണ്. എന്നാല്‍ അമേരിക്കയില്‍ ചിത്രത്തിനായി തുടങ്ങിയ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന അവസ്ഥയാണ്. ഈ സിനിമയെ സംബന്ധിച്ചടത്തോളം സുപ്രധാനമായ ഭാഗമാണ് അത്.ഈ പ്രതിസന്ധിഘട്ടത്തിലും ഡിസ്‌നി സ്റ്റുഡിയോസ് നല്‍കുന്ന പിന്തുണ വളരെ വലുതാണ്. ആരാധകരുടെ പിന്തുണയ്ക്കും നന്ദി.'കാമറൂണ്‍ പറഞ്ഞു.
