
ബോളിവുഡിലും തെന്നിന്ത്യയിലും മാത്രമല്ല കാസ്റ്റിംഗ് കൗച്ച് എല്ലായിടത്തും നിലനില്‍ക്കുന്നുണ്ടെന്ന് നടി അദാ ശര്‍മ്മ. പല ബോളിവുഡ് നടികളും ഇതിന് മുമ്പും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു.
ബോളിവുഡിലോ തെന്നിന്ത്യയിലോ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല കാസ്റ്റിംഗ് കൗച്ച്. ലോകത്താകമാനം ഇത് നിലനില്‍ക്കുന്നുണ്ട്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കേണ്ടത് അനിവാര്യമാണെന്നും അദാ ശര്‍മ്മ വ്യക്തമാക്കി.
ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് അദാ ശര്‍മ്മ. ബൈപാസ്സ് റോഡ് ആണ് അദയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മാന്‍ ടു മാന്‍ ആണ് ഇനി റിലീസാവാനുള്ള ചിത്രം.
