
സച്ചി-പൃഥ്വിരാജ്-ബിജുമേനോന് കൂട്ടുകെട്ടിലൊരുങ്ങി വന്‍ ഹിറ്റായി മാറിയ ചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക്. തമിഴ് പകര്‍പ്പവകാശം എസ്.കതിരേശന് സ്വന്തമാക്കി. ധനുഷ്-വെട്രിമാരന് ചിത്രം ആടുകളം, കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് എസ്.കതിരേശന്. ചിത്രത്തിന്റെ സംവിധായകന് അഭിനേതാക്കള്‍ എന്നിവര്‍ ആരായിരിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം 18 ദിവസം കൊണ്ട് 30 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ഗോള്ഡ്കോയിന് മോഷന്‍ പിക്ച്ചേര്‍സിന്റെ ബാനറില്‍ സംവിധായകന് രഞ്ജിത്തും, പി.എം.ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
അയ്യപ്പന് നായര്‍ എന്ന പോലീസ് ഓഫീസറായി ബിജു മേനോന് എത്തിയപ്പോള്‍ കോശി എന്ന റിട്ടയേര്‍ഡ് ഹവീല്ദാറായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ രണ്ട് കഥാപാത്രങ്ങളുടേയും ഈഗോയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സുദീപ് ഇളമണ്ണായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്സ് ബിജോയി ഒരുക്കിയ പാട്ടുകള്‍ വന്‍ഹിറ്റായിരുന്നു.
