Skip to main content

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കുഞ്ഞാലിമരക്കാറിന്റെ പിന്മുറക്കാരിയായ മുസീബ മരക്കാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലിമരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. മധു ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി വേഷമിടുന്നു. മഞ്ജു വാര്യര്‍, പ്രഭു, നെടുമുടി വേണു, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, സിദ്ദിഖ്, മുകേഷ്, മാമുക്കോയ, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

100 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ആശിര്‍വാദിന്റെ 25-ാംമത്തെ ചിത്രമാണ് ഇത്.