Skip to main content

കെ.മധുവിന്റെ ബ്രഹ്മാണ്ഡ ചിത്രം അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ദ കിങ് ഓഫ് ട്രാവന്‍കൂര്‍ ചിത്രീകരണം ആരംഭിക്കുന്നു. ബാഹുബലിയില്‍ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ റാണ ദഗുപതിയാണ് ചിത്രത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയായി വേഷമിടുന്നത്. 

ഏറെ ഗവേഷണങ്ങള്‍ ആവശമുള്ള ചിത്രത്തിന്റെ തിരക്കഥ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചരിത്ര സംഭവമായതിനാല്‍ ഏറെ പഠനമാശ്യമുണ്ട്. അതുകൊണ്ടാണ് 2017 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതെന്നും റാണ ദഗുതി പറഞ്ഞു. മനോരമ ന്യൂസിനോട് ദഗുപതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

സംഭവ ബഹുലമായ കാലമായിരുന്നു അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേത്. അതില്‍ കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ദ് കിംഗ് ഓഫ് ട്രാവന്‍കൂര്‍ ഒരുങ്ങുന്നത്. പ്രശസ്ത സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്‌നായിരിക്കും ചിത്രത്തില്‍ യുദ്ധരംഗങ്ങള്‍ ഒരുക്കുക എന്നാണ് സൂചന.