Skip to main content

 parasite-cannes

മികച്ച സിനിമ, മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, അങ്ങനെ നാല് ഓസ്‌കര്‍ അവാര്‍ഡുകളാണ് കൊറിയന്‍ ചിത്രമായ പാരസൈറ്റ് നേടിയത്. തെക്കന്‍ കൊറിയയിലെ പണക്കാരും ദരിദ്രരും തമ്മിലുള്ള അസമത്വത്തെ വരച്ചു കാട്ടുന്ന ചിത്രമാണ് ബോന്‍ ജൂന്‍ ഹോയുടെ പാരസൈറ്റ്. ഇതാദ്യമായിട്ടാണ് മികച്ച ചിത്രത്തിനും മികച്ച വിദേശ ചിത്രത്തിനുമുള്ള പുരസ്‌കാരം ഒരു സിനിമ നേടുന്നത്. 

134 മിനിറ്റാണ് പാരസൈറ്റിന്റെ ദൈര്‍ഘ്യം. ഇതില്‍ ഒരുനിമിഷം പോലും സ്‌ക്രീനില്‍ നിന്ന് കണ്ണ് മാറ്റാന്‍ തോന്നില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ പറഞ്ഞത്. ഐ.എഫ്.എഫ്.കെയിലും പാരാസൈറ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. നീണ്ട നിരയായിരുന്നു ചിത്രം കാണാനുണ്ടായിരുന്നത്. പലരും തീയേറ്ററില്‍ കയറി പറ്റനാവാതെ നിരാശരായി മടങ്ങി. ഇത്തരതത്തില്‍ ഒരു അന്യഭാഷാ ചിത്രം മറ്റുള്ളവരെ വൈകാരികമായി തന്നെ ആകര്‍ഷിക്കണമെങ്കില്‍ അതിന്റെ സംവിധായകന്റെ കഴിവിനെ നമിച്ചേ പറ്റൂ. 

സമൂഹത്തിലെ സാമ്പത്തിക അസമത്വം ജീവിത സാഹചര്യങ്ങളിലുണ്ടാക്കുന്ന വലിയ അന്തരത്തെ മികച്ച രീതിയില്‍ ഭാഷയ്ക്കും ദേശത്തിനുമപ്പുറം മനുഷ്യന് മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പാന്‍ ബോന്‍ ജൂന്‍ ഹോയ്ക്കായി. അതിനുള്ള അംഗീകാരമാണ് ഈ ആധിപത്യ സ്വഭാവത്തിലുള്ള പുരസ്‌കാര നേട്ടം.