
ദുല്‍ഖര്‍ സല്മാന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ദുല്‍ഖറും കെ.ജി.എഫ് താരം യാഷും ഒന്നിച്ചുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. മലയാളത്തിന്റെ കുഞ്ഞിക്കയാണ് ദുല്‍ഖര്‍. കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. അതുകൊണ്ട് തന്നെ ചിത്രം ഇതോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചത്. കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.
യാഷിന്റെ ആതിഥ്യ മര്യാദയില്‍ നന്ദിയുണ്ടെന്നും കെ.ജി.എഫ് ടുവിന് വേണ്ടി കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ ചിത്രത്തിന് താഴെയായി കുറിച്ചിട്ടുണ്ട്.
