
സത്യം സിനിമാസിന്റെ ബാനറില്‍ സിജു വില്‍സണ്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.സിജു വില്‍സണിനെ ഇത് വരെ കാണാത്ത തീര്‍ത്തും വ്യത്യസ്തമായ ലുക്കിലുള്ള ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ടെറര്‍ ബിഹൈന്‍ഡ് ദ സ്മൈല്‍ എന്ന ടൈറ്റിലോടെയാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. സിനിമയില്‍ ഒരുപാട് ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് വിളിച്ച് പറയുന്നതാണ് പോസ്റ്റര്‍.
തിന്മക്കെതിരെ നിശ്ശബ്ദനാകാതെ പ്രതികരിക്കുന്ന ഒരു പള്ളീലച്ഛന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ വരയനില്‍ എത്തുന്നത്.
സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി. നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി കപ്പൂച്ചിന്‍ ആണ്. രജീഷ് രാമന് ക്യാമറയും ജോണ്‍ക്കുട്ടി ചിത്രത്തിന്റെ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം നല്‍കുന്നത്.
