Skip to main content

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ വെളളിത്തിരയില്‍ എത്തുന്നു. രാച്ചിയമ്മയായി പാര്‍വ്വതി തിരുവോത്ത് വേഷമിടുന്നു. രാച്ചിയമ്മയുടെ ലുക്കിലുളള പാര്‍വ്വതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പാര്‍വ്വതിയുടെ ലുക്കിനെ ചൊല്ലി നിരവധി വിമര്‍ശനങ്ങളും വന്നിരുന്നു. 

കരിങ്കല്‍ പ്രതിമ പോലുള്ള ശരീരമാണ് രാച്ചിയമ്മയുടേത്. നോവലില്‍ വായിച്ച രാച്ചിയമ്മയുടെ രൂപവുമായി പാര്‍വ്വതിയുടെ രൂപത്തെ സാമ്യപ്പെടുത്താന്‍ പറ്റുന്നില്ലെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന പ്രവണതയാണ് മലയാള സിനിമക്ക് ഉള്ളതെന്നുമാണ് വിമര്‍ശനങ്ങള്‍. 

അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്, അഡ്വക്കേറ്റ് കുക്കു ദേവകി എന്നിവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരില്‍ പ്രമുഖര്‍. 
പാര്‍വ്വതിയെ ഒന്നുകില്‍ രാച്ചിയമ്മയുടെ അതേ രൂപത്തിലാക്കി സിനിമ എടുക്കണമെന്നും ഇനി കറുപ്പ് സ്വീകരിക്കാന്‍ പറ്റാത്ത മാനസ്സികാവസ്ഥയാണ് ഉള്ളതെങ്കില്‍ സിനിമ ഇടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറയുന്നു. 

ഛായാഗ്രാഹകന്‍ വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969ലാണ് ഈ ചെറുകഥ പ്രസിദ്ധീകരിച്ചത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. വേണു തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.