Skip to main content

peranbu

ആരാധകര്‍ ഏറെ  കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്‍പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 1 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ദുബായില്‍ ജനുവരി 31 ന് പ്രീമിയര്‍ ഷോ നടക്കും. പേരന്‍പ് ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.

 

തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പ്. അമുദന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

 

അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.