Skip to main content

 odiyan-song

കഴിഞ്ഞ ദിവസം പുറത്തുവിട്ട മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ഗാനത്തിന് വന്‍സ്വീകരണം. യൂടൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസ് നേടിയിരുന്നു. 'കൊണ്ടോരാം' എന്ന് തുടങ്ങുന്ന ഇതൊരു പ്രണയഗാനമാണ്. ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്.

 

ഡിസംബര്‍ പതിനാലിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക. ചിത്രം ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം.