
'കുപ്പിവള' എന്ന ചിത്രത്തിനുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓര്‍മ്മ'. ഓര്‍മ്മയിലെ ഒരു പാട്ടിന്റെ റിക്കോര്‍ഡിംഗ് തിരുവനന്തപുരത്ത് നടന്നു. എം.ജി.ശ്രീകുമാര്‍ ആലപിച്ച മെലഡി ഗാനത്തിന്റെ ഈണമൊരുക്കിയിരിക്കുന്നത് നവാഗതനായ ബാബുകൃഷ്ണയാണ്. വരികള്‍ എഴുതിയിരിക്കുന്നത് അനുപമയാണ്. താരനിര്‍ണ്ണയം നടന്നുവരുന്ന 'ഓര്‍മ്മ' ജൂണില്‍ ഷൂട്ടിംഗ് ആരംഭിക്കും.
ബാനര്‍-സൂരജ് ശ്രുതി സിനിമാസ്, കഥ, സംവിധാനം-സുരേഷ് തിരുവല്ല, എക്‌സി:പ്രൊഡ്യൂസര്‍-സാജന്‍ റോബര്‍ട്ട്, തിരക്കഥ, സംഭാഷണം-ഡോ.രവി പര്‍ണശാല, സംഗീതം-രാജീവ് ശിവ, ബാബുകൃഷ്ണ, ഗാനരചന-അജേഷ് ചന്ദ്രന്‍, അനുപമ, ആലാപനം-എം.ജി.ശ്രീകുമാര്‍, സൂര്യഗായത്രി, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, ഡിസൈന്‍-പ്രമേഷ് പ്രഭാകര്‍.
