കിങ്ങ്സ് ഇലവന്‍ പഞ്ചാബിന്റെ ഓഹരികള്‍ വില്‍ക്കില്ല: പ്രീതി സിന്റ

Thu, 19-06-2014 01:30:00 PM ;

 

ഐ.പി.എല്‍ ടീം കിങ്ങ്സ് ഇലവന്‍ പഞ്ചാബ് ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റ ടീമിന്‍റെ ഓഹരി വില്‍ക്കുന്നു എന്ന വാര്‍ത്ത‍ നിഷേധിച്ചു. മുന്‍കാമുകനായ നെസ് വാഡിയ ഉള്‍പെടുന്ന ടീമിന്റെ ഉടമസ്ഥ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം പ്രീതി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും തന്റെ സ്വകാര്യവിഷയം ഒഴിവാക്കണമെന്നും ട്വിറ്ററിലൂടെ താരം അറിയിച്ചിട്ടുണ്ട്.

 

അതേസമയം പ്രീതി സിന്റ നല്‍കിയ പരാതിയിന്‍ മേലുള്ള പോലീസ് അന്വേഷണം ഐ.പി.എല്‍ മേധാവികളിലേയ്ക്കും നീളുന്നു. മുന്‍കാമുകനും പ്രമുഖ വ്യവസായിയുമായ നെസ് വാഡിയയ്‌ക്കെതിരെ പ്രീതി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രീതിയുടെ മൊഴിയും ലഭ്യമായ ചിത്രവും തമ്മില്‍ വൈരുദ്ധ്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവ സമയത്ത് ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. ജൂണ്‍ 12-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ്-ഡല്‍ഹി മത്സരത്തിനിടെ വാഡിയ അപമര്യദായായി പെരുമാറിയെന്നാണ് പ്രീതിയുടെ പരാതി.

Tags: