Skip to main content

 

തെന്നിന്ത്യന്‍ നടി അമല പോളും സംവിധായകന്‍ എ.എല്‍ വിജയും വിവാഹിതരായി. ചെന്നൈയില്‍ മേയര്‍ രാമാനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കടെുത്തു. വിവാഹത്തിന് പണമായി കിട്ടുന്ന ഉപഹാരം ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിനായി ചിലവാക്കുമെന്ന് വിവാഹത്തിന് ശേഷം അമല പോള്‍ അറിയിച്ചു.

 

ഹിന്ദുവായ വിജയും ക്രിസ്​ത്യൻ വിശ്വാസിയായ അമലയും വിവാഹത്തിന് വേണ്ടി മതം മാറുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹൈന്ദവാചാരം അനുസരിച്ചും നടത്താൻ ഇരുവരും ചേർന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച അമല പോളിന്‍റെ ജന്‍മദേശമായ ആലുവയില്‍ സെന്റ് ജൂഡ് പള്ളിയില്‍ വെച്ച് മോതിരം കൈമാറല്‍ ചടങ്ങുകള്‍ നടന്നിരുന്നു.