ഫോട്ടോഗ്രാഫര്‍ പീറ്റര്‍ മെന്‍സലും ഭാര്യ ഫെയ്ത്ത് ദല്യുസിയനും രാജ്യങ്ങള്‍ ചുറ്റിയത് ലോകം എന്തു ഭക്ഷിക്കുന്നു എന്നറിയാനാണ്. ഇന്ത്യയടക്കം 24 രാജ്യങ്ങളിലെ 30 കുടുംബങ്ങളുടെ ഒരാഴ്ചത്തെ ഭക്ഷണം മെന്‍സലിന്റെ ഫ്രെയിമുകളായി. ലോകജനതയുടെ ആരോഗ്യം, ജീവിതശൈലി, രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ഇവയെല്ലാം ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് ഈ ചിത്രങ്ങളിലും നിലനില്‍ക്കുന്നു. രസകരമായ ചില വസ്തുതകളും ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് ധനിക കുടുംബങ്ങള്‍ സംസ്കരിച്ച ഭക്ഷണത്തോട് താല്‍പ്പര്യം കാണിക്കുമ്പോള്‍ പോഷകാംശം കൂടുതലുള്ള ഭക്ഷണം അടങ്ങുന്നത് ദരിദ്ര കുടുംബങ്ങളുടെ ഭക്ഷണക്രമത്തില്‍ ആണ്. ഇങ്ങനെ രസകരവും വിജ്ഞാനപ്രദവും സാമൂഹ്യപ്രസക്തവുമായ ഈ ചിത്രങ്ങള്‍ ഒരു പുസ്തകമായി ഇറക്കിയിരിക്കുകയാണിവര്‍.
ചില ചിത്രങ്ങള്‍ കാണൂ. ഒപ്പം ഒന്ന് ചിന്തിക്കൂ, നിങ്ങളുടെ കുടുംബം ഒരാഴ്ച ഭക്ഷണത്തിനായി എത്ര രൂപ ചിലവാക്കുന്നുണ്ടെന്നും എന്താണ് കഴിക്കുന്നതെന്നും...
ആസ്ത്രേലിയ: ബ്രൌണ്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 23,455 രൂപ
ബോസ്നിയ ഹെര്‍സെഗോവിന: ഡുഡോ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 4,932 രൂപ
കാനഡ: മെലന്‍സണ്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 21,485 രൂപ
ചൈന: സുയ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 3,562 രൂപ
ക്യൂബ: കോസ്റ്റ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 3,507 രൂപ
ഇക്വഡോര്‍: അയ്മേ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 1,753 രൂപ
ഈജിപ്ത്: അഹമ്മദ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 4,275 രൂപ
ജര്‍മനി: മെലാണ്ടെര്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 31,132 രൂപ
ഗ്വാട്ടിമാല: മേന്റൊസസ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 4,165 രൂപ
ഇന്ത്യ (ഉജ്ജൈന്‍): പട്കര്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 2,466 രൂപ
ഇറ്റലി: മന്‍സോ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 16,169 രൂപ
ജപ്പാന്‍: ഉകിത കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 19,786 രൂപ
കുവൈറ്റ്: അല്‍-ഹഗ്ഗാന്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 13,810 രൂപ
മാലി: നടോമോ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 1,644 രൂപ
മെക്സിക്കോ: കസാലെസ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 10,359 രൂപ
യു.എസ്: റെവിസ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 18,745 രൂപ
യു.എസ്സില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആണ് പീറ്റര്‍ മെന്‍സല്. നാഷണല്‍ ജ്യോഗ്രഫിക്ക് അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.