Skip to main content

കൊവിഡില്‍ ജനങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഗുരുതരമായ പ്രശ്നങ്ങളാണ് ജനം അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ സഹായങ്ങളെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ട് എന്നാണ് നാട്ടിലെ സ്ഥിതിഗതി വ്യക്തമാക്കുന്നതെന്നും കെ.കെ.ഷൈലജ.

സര്‍ക്കാരിന്റെ കൊവിഡ് അനുബന്ധ പാക്കേജിന് മുമ്പായിരുന്നു കെ.കെ ഷൈലജയുടെ ശ്രദ്ധ ക്ഷണിക്കല്‍. 5600 കോടിയുടെ സാമ്പത്തിക പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരെ സഹായിക്കുന്നതാണ് പാക്കേജ്. രണ്ട് ലക്ഷം വരെയുള്ള വായ്പകളുടെ നാല് ശതമാനം വരെ പലിശ ആറ് മാസത്തേക്ക് സര്‍ക്കാര്‍ വഹിക്കുമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കേജ്. സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കുമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്.