Skip to main content

പോലീസിനെതിരെ ഗുരുതര ആരോപണവുമായി കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന വ്യാജ ആരോപണം നേരിട്ട അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍. മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ തെറ്റുകാരനാക്കുകയാണെന്നും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടു വന്നില്ലെന്നും അവര്‍ പറഞ്ഞു. 

കൂടുതല്‍ കേസുകള്‍ ചുമത്തുമെന്ന് ഇപ്പോഴും ഭീഷണിപ്പെടുത്തുകയാണ്. കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ മോശം പെരുമാറ്റം നേരിട്ടു. കേസ് ഭര്‍ത്താവും പോലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ വിട്ടുകിട്ടാനാണ് കള്ളക്കേസ് ഉണ്ടാക്കിയത്. മൂന്നാമത്തെ കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്.ഐ പറഞ്ഞിരുന്നുവെന്നും അവര്‍ പറഞ്ഞു.