Skip to main content

വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളും കര്‍ട്ടന്‍, ഫിലിം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറയ്ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. 'ഓപ്പറേഷന്‍ സ്‌ക്രീന്‍' എന്ന പേരിലാണ് പരിശോധനകള്‍. മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹന നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിം കോടതിയും ഹൈക്കോടതിയും കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

നിയമ ലംഘനങ്ങളില്‍ പെടുന്ന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ (E -challan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയും. മുന്‍പ് കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരെ ഇ-ചെലാന്‍ സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കുവാനും സാധിക്കും. ഗ്ലാസില്‍ നിന്നും ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കാന്‍ വിസമ്മതിക്കുന്നവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്ത് അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് തേര്‍ഡ് ഐ എന്ന പരിപാടിയിലൂടെ മോട്ടോര്‍ വകുപ്പുമായി സഹകരിക്കാം. ഇത്തരം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ വ്യക്തമാകുന്ന രീതിയില്‍ സാധിക്കുമെങ്കില്‍ സ്ഥലവും തിയതിയുമടക്കം മോട്ടോര്‍ വാഹന വകുപ്പിന് ചിത്രമെടുത്ത് നല്‍കാം. ഇവയിലും ശിക്ഷാ നടപടിയുണ്ടാവുമെന്നും രാജീവ് പുത്തലത്ത് പറയുന്നു.

z ക്ലാസ് സുരക്ഷയുള്ളവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവുള്ളത്. സംസ്ഥാനത്ത് z ക്ലാസ് സുരക്ഷയുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ്.