Skip to main content

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട്ടു സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് പാസാക്കി. സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നതാണ് മുന്നറിയിപ്പോടെയുള്ളതാണ് പ്രമേയം. 

നാലു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം. 10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി, 50 വയസിന് താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം, തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെ രംഗത്തിറക്കി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് മുന്നില്‍ വെക്കുന്നത്.