Skip to main content

ഈ വര്‍ഷം കൊച്ചി ബിനാലെ ഇല്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ബിനാലെയുടെ അഞ്ചാം പതിപ്പാണ് നടക്കേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബിനാലെ നടത്തുന്നത് വെല്ലുവിളിയാണ്. 2021ല്‍ ബിനാലെ നടത്തുമെന്ന് സംഘാടകരായ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു.

ബിനാലെ ഓണ്‍ലൈനായി നടത്തുന്നതിന്റെ സാധ്യതകള്‍ തേടിയിരുന്നു. എന്നിരുന്നാലും ഇതും പ്രയാമസമായതിനെ തുടര്‍ന്നാണ് ബിനാലെ ഈ വര്‍ഷം നടത്തേണ്ട എന്ന തീരുമാനത്തില്‍ എത്തിയത്.