Skip to main content

ബാര്‍ കോഴക്കേസ് പിന്‍വലിക്കാന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ബാറുടമ ബിജു രമേശിന്റെ പ്രസ്താവന നിഷേധിച്ച് ജോസ് കെ മാണി. ബിജു രമേശിന്റേത് തെളിവില്ലാത്ത, നീചമായ ആരോപണമെന്ന് ജോസ് കെ.മാണി പറഞ്ഞു. പിതാവിനെ വേട്ടയാടിയവര്‍ തന്നെയും വേട്ടയാടുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോള്‍ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാവുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി. 

കോഴ ആരോപണം ഒതുക്കിത്തീര്‍ക്കാന്‍ പത്ത് കോടി രൂപ ജോസ് കെ മാണി വാദ്ഗാനം ചെയ്‌തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.