സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒറ്റ ദിവസത്തെ വര്‍ധനവിന് പിന്നാലെ ബുധനാഴ്ച പവന് 800 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 4930 രൂപയായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപകൂടി വര്‍ധിച്ച് സ്വര്‍ണവില 40,240 രൂപയിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് തനിതങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു.