Skip to main content

സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്‌നയുടെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ സെയ്ദ് അലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. സ്വപ്നയ്ക്ക് പോലീസിലും നിര്‍ണായക സ്വാധീനമുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ എന്‍ ഐ എ കേസിലും സ്വപ്നക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. 

റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളുടെ റിമാന്‍ഡ് ഈ മാസം 25 വരെയും നീട്ടി. വിദേശബന്ധങ്ങളുള്ള പ്രതികളായതിനാല്‍ ജാമ്യം നല്‍കിയാല്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ട്. ഓരോ ദിവസവും പ്രതികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രധാന പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.