പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. ചട്ടമനുസരിച്ച് ഇത്തരമൊരു നടപടി സ്വീകരിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കണമെന്ന് കത്തില്‍ പറയുന്നു. ഏറ്റവും വേഗം തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കത്തില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച നിലപാടില്‍ സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച വരെ സര്‍ക്കാരിന് ഇത് സംബന്ധിച്ച കത്തുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.
എന്നാല്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ യാതൊരു വിധ നിയമലംഘനവും നമടന്നിട്ടില്ല എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്.

