Skip to main content

Fahadh Fazil's new make over.

തികച്ചും സ്വാഭാവികമായ അഭിനയം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായി മാറിയ താരമാണ് ഫഹദ് ഫാസില്‍. അഭിനയിക്കാന്‍ പറയുന്നിടത്ത് ജീവിച്ച് കാണിക്കുന്ന താരമാണ് അദ്ദേഹം. ഫഹദ് ഫാസിലിന്റെ പുതിയ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമക്ക് വേണ്ടിയാണ് പുതിയ മേക്കോവര്‍. 

ചിത്രത്തിന് വേണ്ടി 20 കിലോ ഭാരമാണ് താരം കുറച്ചത്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ പല ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്ക് വേണ്ടി ഇതാദ്യമായാണ് ഫഹദ് ഇങ്ങനെയൊരു മോക്കോവര്‍ നടത്തുന്നത്. 25 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാലിക്ക്. ചിത്രം വിഷുവിന് പ്രദര്‍ശനത്തിനെത്തും.