പെരിയ ഇരട്ടകൊലപാതക കേസില്‍ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പീതാംബരനും അനുയായികളും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങളാണ് പെരിയയിലേത്. ഇതില്‍ സിപിഎം ഉന്നത നേതൃത്വത്തിന് പങ്കില്ല. ക്രൈം ബ്രാഞ്ച് നല്‍കിയ സത്യാവാങ് മൂലത്തില്‍ പറയുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയച്ചു.
എന്നാല്‍ സിപിഎം നേതൃത്വത്തിന് പങ്കില്ലാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കില്ലെന്നാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പറയുന്നത്. നിലവിലെ പോലീസ് അന്വേഷണം പീതാംബരനില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്നും സത്യം പുറത്ത് വരണമെങ്കില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും കാണിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.
