Wayanad
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് കളക്ടര്‍ക്ക് മുമ്പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 11 മണിയോടെയാണ് അദ്ദേഹം പ്രിയങ്ക ഗാന്ധിക്കൊപ്പം കല്‍പ്പറ്റയില്‍ ഹെലിക്കോപ്ടറില്‍ എത്തിയത്. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ കളക്ടറേറ്റിലേക്ക് പോവുകയായിരുന്നു. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ അനുഗമിച്ചു. പത്രികാ സമര്‍പ്പണത്തിന് ശേഷം രാഹുല്‍ റോഡ് ഷോ നടത്തും. പ്രിയങ്കയും റോഡ് ഷോയില്‍ പങ്കെടുക്കും.
