Wayanad
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. ബുധനാഴ്ച രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ അന്ന് അവിടെ തങ്ങിയ ശേഷം വ്യാഴാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട് കളക്ട്രേറ്റിലേക്ക് പോകുക. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും.
പത്രികാ സമര്‍പ്പണത്തിനോട് അനുബന്ധച്ച് റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രയങ്കയും റോഡ് ഷോയില്‍ പങ്കെടുക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് രാഹുലിന്റെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.
പത്രികാ സമര്‍പ്പണത്തിന് എ.കെ.ആന്റണി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ അനുഗമിക്കുമെന്നാണ് അറിയുന്നത്.
