Delhi
ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തൃശ്ശൂരില്‍ മത്സരിക്കാനാണ് തുഷാര്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും രാഹുല്‍ ഗാന്ധിയുടെ വരവ് കണക്കിലെടുത്ത് മാറ്റം വരുത്തുകയായിരുന്നു. ഇതോടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. പി.പി സുനീറാണ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
