Skip to main content

kumbalangi nights

മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറക്കി. സാധാരണക്കാരുടെ ജീവിതത്തെ പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. ഉദ്വേഗ ജനകമായ ഒന്നും തന്നെ ടെയിലറില്‍ ഇല്ലെങ്കിലും പച്ചയായ ജീവിത നിമിഷങ്ങള്‍ ഏറെയുണ്ട്.

 

ഫഹദ് ഫാസിലും, സൗബിന്‍ ഷാഹിറും, ഷെയ്ന്‍ നിഗമും, ശ്രീനാഥ് ഭാസിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവരുടെ നാടകീയതയില്ലാത്ത അഭിനയവും കൊച്ചിക്കാരുടെ തനത് സംഭാഷണ ശൈലിയും ചേര്‍ന്ന് ഒരു പ്രത്യേക അനുഭൂതിയാണ് ട്രെയിലര്‍ കാണുന്നവര്‍ക്ക് സമ്മാനിക്കുന്നത്. വരുന്ന ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.