
ഒടിയന് മറ്റൊരു രൂപത്തില്‍ വീണ്ടും വരുന്നു. ശ്രീകുമാര്‍ മേനോന്റേത് ഫീച്ചര്‍ ഫിലിം ആയിരുന്നെങ്കില്‍ പുതിയ 'ഒടിയന്' ഒരു ഡോക്യുമെന്ററി ആണ്. 'ഇരവിലും പകലിലും ഒടിയന്' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ഒടിയന് ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.
അനന്തഗോപാലാണ് ഡോക്യുമെന്ററിയുടെ ഛായഗ്രഹണം. സുജിര്‍ബാബു എഡിറ്റിംഗ്. ചാരു ഹരിഹരന് സംഗീതം. സൗണ്ട് ഡിസൈന്‍ പി.എം സതീഷ്.
