Skip to main content
Thiruvananthapuram

Lini

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും.

 

രോഗിയെ പരിചരിക്കാന്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച നഴ്‌സാണ് ലിനി. രോഗിയെ പരിചരിച്ചതുകൊണ്ടാണ് അവര്‍ക്ക് അസുഖം വന്നതും മരിച്ചതും. അതുകൊണ്ട് തന്നെ അവരുടെ കുടുംബങ്ങളോട് നമുക്ക് പ്രതിബദ്ധതയുണ്ട്. മരിച്ചവരെല്ലാം സാധാരണ, ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ കാബിനറ്റ് മീറ്റിങ്ങില്‍ ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്, ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.