Skip to main content
chennai

amala-paul

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയെ തുടര്‍ന്നാണ് കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെ മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

 

ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും  മോശമായി പെരുമാറിയെന്നുമാണ് അമലാ പോളിന്റെ പരാതി. അഴകേശനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലായിലായിരുന്നു അമല. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റിവ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്ന് അമല പ്രതികരിച്ചു.

 

Tags