ബ്ലൂംബര്‍ഗ്ഗിന്റെ കോടീശ്വരന്മാരുടെ തല്‍സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്നുള്ള സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായത്.
ഒറ്റ ദിവസം കൊണ്ട് 550 കോടി ഡോളറിന്റെ നഷ്ടമാണ് മുകേഷ് അംബാനിക്ക് ഉണ്ടായത്. മാര്‍ച്ച് 9 ലെ കണക്ക് പ്രകാരം ഫോബ്സ് മാസികയുടെ സമ്പന്ന പട്ടികയില്‍ 4,220 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില തിങ്കളാഴ്ച മാത്രം 12 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ റിലയന്‍സിന്റെ വിപണി മൂല്യം 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണിത്. വിപണി മൂല്ല്യത്തിലെ ഒന്നാം സ്ഥാനവും നഷ്ടമായി. 7.40 ലക്ഷം കോടി രൂപ വിപണി മൂല്ല്യവുമായി ഐ.ടി കമ്പനിയായ ടി.സി.എസാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്.

