Skip to main content

സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എം.പി. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ അഭിനന്ദനം. അവസാന സ്ഥാനത്ത് എത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ടാഗ് ചെയ്തായിരുന്നു തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരള ഭരണമെന്നും ശശി തരൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂലമായ നിലപാടെടുത്ത തരൂരിനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി തരൂര്‍ രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.

ആരോഗ്യസുരക്ഷ എന്താണെന്ന് യു.പിയെ കണ്ട് കേരളം പഠിക്കണമെന്ന യോഗിയുടെ 2017 ലെ പരാമര്‍ശം തലക്കെട്ടാക്കിയ ബിസിനസ് സ്റ്റാന്‍ഡിന്റെ വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കുന്ന പ്രതികരണമാണ് തരൂര്‍ നടത്തിയിരിക്കുന്നത്. കേരളത്തിലെ ഭരണം യോഗി മാതൃകയാക്കണമെന്നും തരൂര്‍ ഫെയ്സ്ബുക്ക് പറയുന്നു. മാതൃകയാക്കിയാല്‍ അതിന്റെ ഗുണം രാജ്യത്തിന് തന്നെയാണെന്നും അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തുകയാണ് ചെയ്യുകയെന്നും തരൂര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

Tags
Ad Image