
നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്ന് വിവിഹ മോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ സിദ്ദിഖി. വക്കീല്‍ നോട്ടീസ് ഇ-മെയിലായും വാട്‌സ്ആപ്പ് വഴിയും അയച്ചുവെന്നും എന്നാല്‍ നവാസുദ്ദീന്‍ സിദ്ദിഖീ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നുമാണ് വിവരം. ജീവനാംശവും കുട്ടികളെ വിട്ട് തരണമെന്നും ആലിയ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം ഉറച്ചതാണെന്നും ഇനി മുതല്‍ താന്‍ ആലിയ സിദ്ദിഖി അല്ലെന്നും അഞ്ജലി കിഷോര്‍ സിംഗ് ആയിരിക്കുമെന്നും മറ്റൊരാളുടെ പേര് തന്റെ നിലനില്‍പ്പിന് വേണ്ടി ഉപയോഗിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതു കൊണ്ടാണ് പഴയ പേരിലേക്ക് തിരിച്ച് പോവുന്നതെന്നും അവര്‍ വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ കാലത്ത് വിവാഹബന്ധത്തെ കുറിച്ച് ഒരുപാട് ആലോചിച്ചു എന്നും അങ്ങനെയാണ് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നും പരസ്പര ബഹുമാനവും വിശ്വാസവുമാണ് വിവഹാഹജീവിതത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും അത് നഷ്ടമായെന്നും അഞ്ജലി പറയുന്നു. കുട്ടികളെ ഇത് വരെ താനാണ് വളര്‍ത്തിയതെന്നും അതുകൊണ്ട് തന്നെ അവരെ തന്റെ കൂടെ വേണമെന്നും അവര്‍ പറഞ്ഞു.
നവാസുദ്ദീന്‍ സിദ്ദിഖിയും അഞ്ജലിയും 2009 ലാണ് വിവാഹിതരാവുന്നത്. ഇവര്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. 2010 മുതല്‍ തങ്ങളുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നുവെന്നും പരസ്പരം വേര്‍പിരിയാന്‍ തീരുമാനിച്ചതിന്റെ ഒരു കാരണം നവാസുദ്ദീന്റെ സഹോദരനാണെന്നും എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.
