Skip to main content

 nitish-kumar

ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരുന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, അസം ഗണം പരിഷത്ത് എന്നീ പാര്‍ട്ടികളാണ് എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ പാര്‍ട്ടികള്‍ക്ക് പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ശക്തമായ എതിര്‍പ്പാണുള്ളത്. 

ബിഹാറില്‍ ഉള്‍പ്പെടെ പ്രക്ഷോഭം കനക്കുന്ന പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍.ഡി.എ യോഗം വിളിക്കണമെന്ന ആവശ്യവുമായി ജെ.ഡി.യു രംഗത്തെത്തിക്കഴിഞ്ഞു. 

മൂന്ന് പാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണ് പാര്‍ലമെന്റില്‍ സ്വീകരിച്ചതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററില്‍ വിഭിന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ അസമിലുണ്ടായ വ്യാപക പ്രക്ഷോഭമാണ് മുന്‍നിലപാടില്‍ നിന്നും അസം ഗണം പരിക്ഷത്തിനെ പിന്നോക്കം വലിക്കുന്നത്.