Skip to main content
Delhi

rahul-gandhi

കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. യു.പി.എ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുമെന്ന് രാഹുല്‍ ഹാന്ധി പറഞ്ഞു. ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ഏറ്റവും സുപ്രധാന വാഗ്ദാനമാണ് പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി. ന്യായ് എന്നാണ് പദ്ധതിയുടെ പേര്.

 

ഈ പദ്ധതിയുടെ പരിധിയില്‍ ഇന്ത്യയിലെ പാവപ്പെട്ടവരായ 20 ശതമാനം ജനങ്ങലാണ് ഉള്‍പ്പെടുക. അതായത് അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് വെറും പ്രഖ്യാപനം മാത്രമല്ലെന്നും മുതിര്‍ന്ന സാമ്പത്തിക വിദഗ്ദരുടെ നേതൃത്വത്തില്‍ നടന്ന വിശദമായ പഠനങ്ങള്‍ക്കൊടുവിലാണ് തീരുമാനമെന്നും രാഹുല്‍ പറഞ്ഞു.

 

രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് യാതൊരു കോട്ടവും തട്ടാതെ ഈ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക സര്‍ക്കാരിന് കണ്ടെത്താനാകും. മോഡി ശ്രമിക്കുന്നത് രണ്ട് ഇന്ത്യയെ നിര്‍മ്മിക്കാനാണ്. പണക്കാരുടെയും പാവപ്പെട്ടവന്റെയും ഇന്ത്യ. എന്നാല്‍ അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. പാവപ്പെട്ടന് നീതി ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.