Delhi
കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് രാജി വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്.
മൂന്നു വര്‍ഷവും എട്ടു മാസവും നീണ്ട സേവനത്തിനു ശേഷമാണ് അരവിന്ദ് സുബ്രഹ്മണ്യം സ്ഥാനമൊഴിയുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമിക്കുന്ന ജെയ്റ്റ്‌ലിയുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം അറിയിച്ചത്.
അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമെങ്കിലും,അത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് ജെയ്റ്റ്‌ലി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
