കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 5 മുതല്‍ ഏഴുവരെയാണ് മഴയ്ക്ക് സാധ്യത. രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് ഈ ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച പൊടിക്കാറ്റിലും, മഴയിലും പെട്ട് മരിച്ചവരുടെ എണ്ണം 110 കടന്നു. 200 ല്‍ അധികം പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 70ല്‍ പരം പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അടുത്ത 48 മണിക്കൂറിനുള്ളില്‍ വീണ്ടും കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ബുധനാഴ്ച്ച വൈകുന്നേരമാണ് ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ് ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റുണ്ടായത്.
