ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സ്വന്തം മതം വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ.താന്‍ അഹിന്ദുവാണെന്ന അമിത് ഷായയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.
സിദ്ധരാമയ്യ അഹിന്ദയല്ല മറിച്ച് അഹിന്ദുവാണെന്നാണ് അമിത് ഷാ ദേവങ്കരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെയും പിന്നോക്ക വിഭാഗക്കാരെയും വിശേഷിപ്പിക്കുന്നത് അഹിന്ദയെന്നാണ്.
അമിത് ഷാ ഹിന്ദുവാണോ അല്ലയോ എന്ന് ആദ്യം പറയട്ടെയെന്നായിരുന്നു സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത്. അമിത് ഷാ ജൈനമതത്തില്‍ പെട്ടയാളാണ്. ജൈന്‍ മറ്റൊരു മതവിഭാഗമാണ്. അങ്ങനെയുള്ള ഷാ എങ്ങനെയാണ് തന്നെ കുറ്റപ്പെടുത്തുക എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ അമിത് ഷാ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ലിങ്കായത്തുകളെ പ്രത്യേക മതമായി അംഗീകരിച്ചത് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണെന്നും ഷാ അമിത് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.